ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി

അഹമ്മദാബാദ്: ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാർഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാൽ ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

മോദി-ഷാ കൂട്ട്‌കെട്ട് പാർട്ടിയെ നിയന്ത്രിക്കാൻ തുടങ്ങിയത് മുതൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻ കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് ബിജെപി ക്കില്ല. 2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ശേഷം രാജ്യത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തി പ്രചാരണം നടത്തിയിട്ടുമില്ല.

തുടർ ഭരണം നേടിയ ഉത്തർ പ്രദേശിലും, ഉത്തരഖണ്ടിലും ഗോവയിലും, മണിപ്പൂരിലും മുഖ്യമന്ത്രിമാർ തുടർന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞാണ് ആ തീരുമാനം പോലും പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിക്കുകയാണ് ഗുജറാത്തിൽ. ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

Top