മോശം പശ്ചാത്തലമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കരുത്; ബിജെപിയോട് അണ്ണാ ഹസാരെ

Anna-Hazare

പൂനെ: മോശം പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി, പാര്‍ട്ടിയിലെടുക്കുന്നതിനെതിരെ അണ്ണാ ഹസാരെയുടെ വിമര്‍ശനം. ഒരിക്കലും ബിജെപി അത്തരക്കാരെ റിക്രൂട്ട് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

മോശം പശ്ചാത്തലമുള്ള നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നത് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് ദുഷ്‌പേരാകും. രാഷ്ട്രീയത്തില്‍ അഴിമതി കാണിക്കുന്നവര്‍ക്ക് ഒരു കുറവുമില്ല. അധികാരമുള്ള പാര്‍ട്ടികളുടെ തണലില്‍ അവരുടെ തെറ്റായ ചെയ്തികളെ ഒളിച്ച് വയ്ക്കാന്‍ അവര്‍ ശ്രമിക്കും, അദ്ദേഹം പറഞ്ഞു.

സത്യസന്ധതയുള്ള ആളുകള്‍ മാത്രമാണ് പാര്‍ട്ടിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് യുവസമൂഹം ഉറപ്പ് വരുത്തണം, അദ്ദേഹം വ്യക്തമാക്കി.

Top