ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് പ്രസ്താവന; അനില്‍ സൗമിത്രയ്ക്കു സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്റെ മാധ്യമ സെല്‍ തലവന്‍ അനില്‍ സൗമിത്രയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന അനില്‍ സൗമിത്രയുടെ പരാമര്‍ശത്തിലാണ് സസ്പെന്‍ഷന്‍.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ചു കൊണ്ടായിരുന്നു അനില്‍ സൗമിത്ര ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

”മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെയാണ്.പാക്കിസ്ഥാന്‍ ഉണ്ടായത് തന്നെ അതുകൊണ്ട് മഹാത്മാഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല”, എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍ സൗമിത്ര എഴുതിയത്.

Top