ശബരിമല വിഷയം:ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുന്നുവന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എം പി. വിഷയത്തില്‍ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണ്. കോടതികള്‍ ജനഹിതം മനസിലാക്കണം, മറ്റ്് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ ഇനി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പവിത്രമെന്ന് വിശ്വാസികള്‍ കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

Top