‘ബിജെപിയും സിപിഐഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു’- രമേശ് ചെന്നിത്തല

ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നുവെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികളാണ്. ഉന്നത നേതൃത്യത്തിൻ്റെ അറിവില്ലാതെ എസ് എഫ് ഐ ഇങ്ങനെ ചെയ്യാൻ മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണ്ണമായും എതിരായതോടെ മറ്റുവഴികളില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്തിൽ കൈ കോർത്ത സിപിഎമ്മിന്റെയും ബി ജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണു ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്തിട്ടും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിൻ്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top