‘കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികൾ’ ; പി രാജീവ്

കോൺഗ്രസും ബിജെപിയും കേരളത്തിൽ ഒരു മുന്നണി പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസാണ്. കേരളത്തിൽ ബി ജെ പി യും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. ബി ജെ പിക്ക് ബദലാകാന്‍ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഇരു പാര്‍ട്ടികള്‍ക്കും ഒറ്റ മനസ്സാണ്. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും പരസ്ഫരധാരണയോടെയാണ് മത്സരിച്ചത്. വടകര, ബേപ്പൂര്‍ മോഡലുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടു. ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു. നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നത് പരസ്പരസഹകരണത്തിന്‍റെ തെളിവുകളാണ് എന്നും പി.രാജിവ് പറഞ്ഞു

Top