പ്രകോപനപരമായ പ്രസംഗം; എ.എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കാനൊരുങ്ങുന്നു. . .

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ കേസെടുക്കുമെന്ന് പൊലീസ്.

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് എഎൻ രാധാകൃഷ്ണന്റെ പേരിൽ കേസെടുക്കുന്നത്. പോത്തൻകോട് പൊലീസാണ് രാധാകൃഷ്ണനെതിരെ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നത്.

ശബരിമലപൂങ്കാവനം തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ എകെജി സെന്റർ തകർക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം. തിരുവനന്തപുരത്തെ ഒരു പാർട്ടി പൊതുയോഗത്തിൽ വെച്ചാണ് ഈ വിവാദ പരാമർശം നടത്തിയത്.

ഇതിനെതിരെ പോത്തൻകോട് സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജാണ് പൊലീസിൽ പരാതി നൽകിയത്.

Top