അമിത് ഷാ ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെന്ന് വെളിപ്പെടുത്തണമെന്ന് സിദ്ധരാമയ്യ

sidharamayyah

ബെംഗളൂരു: ഹിന്ദുമതത്തില്‍ പെട്ടയാളാണോ അതോ ജൈനമതത്തില്‍ പെട്ടയാളാണോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്ന കാര്യം വെളിപ്പെടുത്തണമെന്ന് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ അഹിന്ദുവാണെന്ന അമിത് ഷായയുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേവങ്കരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്നാണ് അമിത് ഷാ പറഞ്ഞത്. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗകാരെയും വിശേഷിപ്പിക്കുന്നത് അഹിന്ദുവെന്നാണ്‌.

ഇതിനുള്ള മറുപടിയെന്നോണം അമിത് ഷാ ഹിന്ദുവാണോ അല്ലയോ എന്ന് ആദ്യം പറയട്ടെയെന്നായിരുന്നു സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. അമിത് ഷാ ജൈനമതത്തില്‍ പെട്ടയാളാണ്. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

Top