നിയമസഭ തിരഞ്ഞെടുപ്പ്; സിദ്ധരാമയ്യയെ ബദാമിയില്‍ നേരിടുവാന്‍ തയ്യാറെന്ന് യെദ്യൂരപ്പ

Yeddyurappa

ബംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബദാമിയില്‍ നേരിടുവാന്‍ തയ്യാറെന്ന് വ്യക്തമാക്കി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. അമിത് ഷാ ആവശ്യപ്പെടുകയാണെങ്കില്‍ ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ബദാമിയില്‍ തനിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യ ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുക. ചാമുണ്ഡേശ്വരിയില്‍നിന്നും ബദാമിയില്‍നിന്നുമാണ് അദ്ദേഹം മത്സരിക്കുന്നത്.

Top