കേരളം പിടക്കാന്‍ 23 ഇന കര്‍മ്മ പദ്ധതിയ്ക്ക് നിര്‍ദ്ദേശം നല്‍കി അമിത് ഷാ

bjpad

തിരുവനന്തപുരം: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെലെ ബിജിപിയെ ശക്തപ്പെടുത്താന്‍ 23 ഇന കര്‍മ്മ പരിപാടി നിര്‍ദ്ദേശിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തിലാണ് അദ്ദേഹം കേരള നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത്.

സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരെ ബിജെപിയില്‍ എത്തിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടകളില്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കളെ ആകര്‍ഷിക്കണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗും കൊച്ചയില്‍ എത്തി വിവിധ പരിപാടികളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഓപ്പറേഷന്‍ കേരളയുടെ ഭാഗമായി വിവിധ മത പുരോഹിതരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ന്യൂനപക്ഷ വോട്ടുകളാണ് പ്രധാനമായും ഇപ്പോള്‍ പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. ക്രൈസ്തവ ന്യൂന പക്ഷങ്ങളെ കൂടെ നിര്‍ത്തിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്നും നേതൃത്വം കണക്കു കൂട്ടുന്നു.

Top