വീണ്ടും വിവാദത്തില്‍; വോട്ട് തേടി അല്‍ഫോന്‍സ് കണ്ണന്താനം കോടതി മുറിയില്‍

alphones kannanthananm

പറവൂര്‍: വീണ്ടും വിവാദം സൃഷ്ടിച്ച് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി കോടതി മുറിയില്‍ കയറിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തി വിവാദത്തിലായിരിക്കുകയാണ്.

പറവൂരിലെത്തിയ കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദമായി മാറിയത്. കോടതി മുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണമുള്ളത്.

പറവൂര്‍ ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് തേടി എത്തിയ കണ്ണന്താനം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.

Top