ബിജെപി കൂട്ടുകച്ചവടം; പ്രതിപക്ഷം കര്‍ഷക സമരത്തിനെതിരെ മിണ്ടുന്നില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം കര്‍ഷക സമരത്തിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 19 യുഡിഎഫ് എംപിമാര്‍ കര്‍ഷകസമരത്തെ പറ്റി മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് കിട്ടേണ്ടതിനാല്‍ ഇന്നും കൂടി മിണ്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കര്‍ഷകസമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടി വരുമെന്നും കേന്ദ്ര നയത്തില്‍ ഏറ്റവുമധികം പ്രയാസം അനുഭവിക്കേണ്ടി വരിക ഉപഭോക്തൃ സംസ്ഥാനമായ കേരളമായതിനാല്‍ ശക്തമായ പ്രതിഷേധം ഇവിടെ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top