കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വം; എ വിജയരാഘവന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ബിജെപി വിധേയത്വമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബിജെപി സാന്നിധ്യമില്ലാത്തതിന്റെ കുറവ് നികത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഇവര്‍ക്ക് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

14 ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കാനുള്ള ത്യാഗം കണ്ടു. തര്‍ക്കം പരിഹരിക്കാനുള്ള കൂട്ടയോട്ടമാണിപ്പോള്‍. വന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടത്പക്ഷത്തോടടുക്കുകയാണ്.

മുസ്ലീം ലീഗിലും വലിയ പ്രശ്‌നം ആണ്. ലീഗിന് മധ്യസ്ഥം പറയാന്‍ ആരുമില്ല. ഇനിയും ആളുകള്‍ യുഡിഎഫ് വിടുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Top