തമിഴ്‌നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ജെ.പി നദ്ദ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ശനിയാഴ്ച മധുരയില്‍ നടന്ന കോര്‍ കമ്മിറ്റി മീറ്റിംഗിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മധുരയില്‍ നദ്ദ പൊതുറാലി നടത്തിയിരുന്നു.

അതേസമയം നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ജയലളിതയുടെ തോഴി ശശികല മടങ്ങിയെത്തിയത് എഐഎഡിഎംകെയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കുമെന്ന് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറില്‍ മുഖപ്രസംഗം വന്നതോടെ പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി പുറത്തെത്തിയിരിക്കുകയാണ്.

 

Top