bjp against shivasena

മുംബയ്: കള്ളപ്പണത്തിന് എതിരെയുള്ള മിന്നാലാക്രമണം എന്താണെന്ന് ഉദ്ദവ് താക്കറേയ്ക്ക് മനസിലാക്കി കൊടുക്കാമെന്ന് ബി.ജെ.പി എം.പി കിരിത്ത് സോമയ്യ.

ചില ആളുകളുടെ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്ന വ്യാജ കമ്പനികളുടെ പട്ടിക പുറത്തുവിടുമെന്നും സോമയ്യ പറഞ്ഞു.

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സ്വിസ് ബാങ്കിനെതിരെ മിന്നലാക്രമണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച താക്കറേയ്ക്കുള്ള മറുപടിയായിരുന്നു സോമയ്യയുടെ പരാമര്‍ശം.

മായാവതി, മുലായം, താക്കറെ എന്നിവര്‍ പാവപ്പെട്ട ജനങ്ങളെ കുറിച്ച് ഓര്‍ത്താണോ അതോ പെട്ടികള്‍ നിറയെ പണം ഉള്ളവര്‍ക്ക് വേണ്ടിയാണോ ദു:ഖിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

Top