ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിക്കെതിരെ പ്രതിഷേധവുമായി ബിജെപി

ramnath

ബംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി റാംനാഥ് കോവിന്ദിനെതിരെ ബിജെപി.

കോണ്‍ഗ്രസിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് രാഷ്ട്രപതി സംസാരിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്നും ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവാലി പറഞ്ഞു.

രാഷ്ട്രപതിയെ കോണ്‍ഗ്രസ് ക്ഷണിച്ചതു മുതല്‍ അവര്‍ അദ്ദേഹത്തിന്റെ പ്രസംഗം തയാറാക്കിയിരുന്നു. പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ വലിയ അവസരമാക്കി കോണ്‍ഗ്രസ് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു മൈസുരു റോക്കറ്റുകള്‍ വികസിപ്പിച്ചയാളാണെങ്കില്‍ എന്തുകൊണ്ടദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ റോക്കറ്റുകള്‍ ഉപയോഗിച്ചില്ലെന്ന് ബിജെപി എംപി പ്രതാപ് സിംഹ ചോദിച്ചു.

‘ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേതു വീരചരമമായിരുന്നെന്നായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. മൈസുരു റോക്കറ്റ് ശില്‍പ്പി ടിപ്പുവായിരുന്നു. പിന്നീട് ഇത് യൂറോപ്യന്‍മാര്‍ ഏറ്റെടുത്തു. ‘മൈസുരു റോക്കറ്റുകള്‍’ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ മുമ്പേ നടന്നയാളാണെന്നും രാഷ്ട്രപതി പറഞ്ഞു.

Top