bjp againest rss statement

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ബി.ജെ.പി നേതൃയോഗത്തില്‍ ബി.ജെ.പിക്ക് ആര്‍.എസ്.എസിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ചു .

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ അദ്ധ്യക്ഷന്‍ വി.മുരളീധരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചരണത്തിന് നേതൃത്വം നല്‍കണമായിരുന്നുവെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തി.

പി.പി മുകുന്ദനെയും രാമന്‍ പിള്ളയെയും വേണ്ട വിധം പ്രചരണത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും വിമശനമുയര്‍ന്നു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തന്നതിനായി എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കേന്ദ്ര കാര്യാലയമായ മാധവ നിവാസിലാണ് നേതൃയോഗം ചേര്‍ന്നത്.

Top