പ്രചാരണം ശക്തമാക്കാന്‍ നേതാക്കള്‍; മധ്യപ്രദേശില്‍ വീണ്ടും ഹിന്ദുത്വ കാര്‍ഡിറക്കി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ഹിന്ദുത്വ കാര്‍ഡിറക്കി ബിജെപി. രാമക്ഷേത്രത്തിന്റെ ചിത്രം വെച്ച പോസ്റ്ററുകള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഭോപ്പാലില്‍ ഉടനീളം ബിജെപി സ്ഥാപിച്ചിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതോടെ പോസ്റ്ററുകള്‍ പിന്‍വലിച്ചു.

ഭരണവിരുദ്ധ വികാരം ഇല്ലെന്നും ചരിത്ര ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്നും മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ പറഞ്ഞു. എന്നാല്‍ പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിയതോടെ രാമക്ഷേത്രവിഷയം വീണ്ടും സജീവമാക്കുകയാണ് പാര്‍ട്ടി.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ളവരെ രാമക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് കൊണ്ടുപോകുമെന്ന് അമിത് ഷാ ഇന്നലെ റാലിയില്‍ പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തില്‍ വരുമെന്ന് വി ഡി ശര്‍മ്മ പറഞ്ഞു.

Top