പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി;പിന്നില്‍ മുംബൈ മലയാളിയെന്ന് സൂചന

Sreedharan Pilla

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി. ഭീഷണിക്കത്ത് ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ലഭിച്ചതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഭീഷണിക്കത്തുമായി രംഗത്തെത്തിയിരിക്കുന്നത് മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ്. പേരും വിലാസവും അടക്കമുള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്. മോഹന്‍ കെ. നായര്‍ എന്ന പേരാണ് കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് കത്തു വന്നത്. ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍ ഇയാള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിരുന്നു.

Top