ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

SDPI

മലപ്പുറം: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ്ഡിപിഐ നാട്ടിക മേഖലയിലെ നേതാവായ തളിക്കുളം സ്വദേശി ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഈ കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ അറസ്റ്റ് ചെയ്തിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെയും അഞ്ച് ബിജെപി പ്രവര്‍ത്തകരെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ 50ഓളം പ്രതികളാണ് ഉള്ളത്.

Top