റാലിക്കിടെ ബോട്ട് മറിഞ്ഞു ബിജെപി പ്രവർത്തകർ വെള്ളത്തിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ബോട്ടിൽ നടത്തിയ റാലിക്കിടെ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കുർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന നേതാവ് തരുൺ ചു​ഗ് എന്നിവർ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ഉണ്ടായിരുന്നു.

ഘാട്ട് നമ്പർ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്.

Top