പ്രകാശ് രാജിന്റെ കാര്‍ തടഞ്ഞ് ബിജെപി; കോമാളിക്കൂട്ടമെന്ന് പരിഹസിച്ച് താരം

prakashraj

ബംഗളുരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ച് താരം സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലിട്ടു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

തന്റെ കാര്‍ തടഞ്ഞ് മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി കേട്ട് അദ്ദേഹം ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

നിങ്ങളുടെ നാടകം കണ്ട് ഞാന്‍ ഭയക്കുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. അതെന്നെ കൂടുതല്‍ കരുത്തനാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top