രാഷ്ട്രീയകലി കളമൊഴിയുന്നില്ല; തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്പ്പിച്ചു

attack

തൃശൂര്‍: തൃശൂര്‍ പാവറട്ടി പെരുവല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനെ നടുറോഡില്‍ വെച്ച് വെട്ടി പരിക്കേല്പ്പിച്ചു. പെരുവല്ലൂര്‍ പുല്ലൂര്‍ റോഡിനു സമീപം തോട്ടപ്പുള്ളി വീട്ടില്‍ രാജേഷിനാണ് വെട്ടേറ്റത്. ബിജെപിയുടെ മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ് രാജേഷ്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി കൂട്ടുകാരന്റെ ബൈക്കില്‍ വരുമ്പോഴായിരുന്നു കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ട് രാജേഷിനെ വെട്ടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ രാജേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.

Top