bjp activist-died-trivandrum

crime

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്.

ഇന്നലെ രാത്രി 10.30നാണ് സംഭവം. ആറയ്യൂര്‍ വാര്‍ഡിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്ന അനില്‍കുമാര്‍ ഒരു വര്‍ഷം മുമ്പാണ് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.

സംഭവമറിഞ്ഞ് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയടക്കം പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.ബിന്ദുവാണ് അനിലിന്റെ ഭാര്യ. ഇവര്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ആറയൂര്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.

കൊലപാതകികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും പാറശാല എസ്.ഐ അറിയിച്ചു. കൊാലപാതകത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു.

Top