തെരഞ്ഞെടുപ്പിലെ വിജയം:ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

തിരൂര്‍: വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം. ഒരു ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു.

മലപ്പുറം തിരൂരിലാണ് സംഭവം. ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കുത്തറ്റ ബി.ജെ,പി പ്രവര്‍ത്തകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Top