കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

കോഴിക്കോട്: കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രാജന് വെട്ടേറ്റു.

ഗുരുതരമായി പരിക്കേറ്റ രാജനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ വെട്ടിയതെന്നാണ് വിവരം. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

കോഴിക്കോട് കുറ്റ്യാടി മേഖലയില്‍ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ ആക്രമണം. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ. ദിനേശന്റെ വീടിന് നേരെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു.

Top