bjp activist attacked at thaliparambu

Murder

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്.

ഗവ.റസ്റ്റ് ഹൗസിന് സമീപം വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുകാലുകള്‍ക്കും പുറത്തുമാണ് വെട്ടേറ്റിരിക്കുന്നത്. രജീഷിനെ മംഗളൂരുവിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി വൈകിയിട്ടും റജീഷ് വീട്ടിലെത്തി കാണാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ അന്വേഷിച്ചിറങ്ങിയ സഹോദരന്‍ ഉമേഷാണ് വെട്ടേറ്റ് ചോരയില്‍കുളിച്ച നിലയില്‍ റോഡരികില്‍ കിടക്കുന്നതായി കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top