രാഹുല്‍ ഗാന്ധി ചൈനീസ് ഗാന്ധി, മാനസരോവര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സംബീത് പാത്ര

rahul gandhi

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സംബീത് പാത്ര രംഗത്ത്. രാഹുലിന് ഇപ്പോള്‍ ചൈനീസ് ശബ്ദമാണെന്നും അദ്ദേഹം ചൈനീസ് ഗാന്ധിയാണെന്നും സംബീത് പരിഹസിച്ചു. ചൈനയുടെ വക്താവാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദോക് ലാമിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിയ്ക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു.

അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ചൈനയില്‍ നിന്ന് പഠിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്തുകൊണ്ടാണ് ചൈനീസ് വക്താവിനെപ്പോലെ അദ്ദേഹം സംസാരിക്കുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു.

മാനസരോവര്‍ എവിയെടാണെന്ന് ബിജെപിയ്ക്ക് അറിയില്ലേ എന്ന് കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. ടിബറ്റന്‍ പ്രവശ്യയിലാണ് മാനസരോവറെന്ന് അവര്‍ക്ക് അറിയില്ലേയെന്നും അദ്ദേഹം അത്ഭുതപ്പെട്ടു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്താണ് രാഹുല്‍ മാനസരോവര്‍ യാത്ര നടത്തിയത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്ന വഴി വിമാനം പെട്ടെന്ന് താഴേയ്ക്ക് വന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കൈലാസിലെ മാനസരോവര്‍ സന്ദര്‍ശിക്കണമെന്ന് അപ്പോള്‍ തീരുമാനിച്ചതാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

Top