മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവം; നിയമം നിമയത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ബിജെപി എംപി

കൊല്‍ക്കത്ത: മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി എംപി രൂപ ഗാംഗുലി.

ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിയമം നിമയത്തിന്റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു രൂപ ഗാംഗുലി ട്വീറ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ കാര്‍ വളവില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിനകത്ത് കുടുങ്ങിയ ആകാശിണെ പിതാവെത്തിയായിരുന്നു പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് ആകാശിനെ ജാദവ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top