മേരാ നാം ഷാജിയിലൂടെ ബിജു മേനോനും ആസിഫ് അലിയും ബൈജുവും ഒന്നിക്കുന്നു

ഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്ത ആട് 2 എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ ജയസൂര്യ ഷാജി പാപ്പന്‍ എന്ന കഥാപാത്രമായി കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഹിറ്റ് മേക്കര്‍ നാദിര്‍ഷ മൂന്ന് ഷാജിമാരെ കൂടി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിക്കുകയാണ്. മേരാ നാം ഷാജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് മൂന്ന് ഷാജിമാരായി എത്തുന്നത്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോന്‍ എത്തുമ്പോള്‍ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയില്‍ ഉള്ള ഷാജി ആയാണ്.

നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസനും ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.

Top