ബിറ്റ്‌കോയിൻ സമ്പദ്ഘടന തകർക്കും: പകരം ഡിജിറ്റൽ കറൻസിയെന്ന് ആർബിഐ

ക്രിപ്‌റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ക്രിപ്‌റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ്.

നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്‌റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ.

Top