ബിറ്റ്‌കോയിന്‌ റെക്കോർഡ് ഉയര്‍ച്ച ; വിനിമയ മൂല്യം 10,000 ഡോളറിലെത്തി

bitcoin

ന്യൂയോര്‍ക്ക്: ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് 10,000 ഡോളറിലെത്തി.

വിനിമയ മൂല്യത്തിന്റെ റെക്കോർഡ് ഉയര്‍ച്ചയാണ് ഇത്. അതായത് ഇന്ത്യന്‍ രൂപ 6.44 ലക്ഷം.

വ്യാപാരത്തില്‍ മുന്നേറ്റം ഉണ്ടായതോടെ കഴിഞ്ഞ ഒമ്പത് മാസമായി മൂല്യത്തില്‍ മികച്ച നേട്ടമാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനുണ്ടായിരിക്കുന്നത്.

ജനുവരി ഒന്നുമുതല്‍ കണക്കാക്കുകയാണെങ്കില്‍ പത്തിരട്ടി ഉയര്‍ച്ചയാണ് ഉണ്ടായത്. ജനുവരിയില്‍ 1000 ഡോളര്‍ മാത്രമായിരുന്നുവെങ്കില്‍ നവംബറില്‍ 3,550 ഡോളര്‍ നേട്ടമാണ് ഉണ്ടായത്.

ഒരാഴ്ച മുന്‍പുവരെ 6000 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്.

മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്.

Top