ബിറ്റ്‌കോയിൻ: ഇന്ത്യ നിർണായക വിപണി: നിരോധനം വന്നാൽ?

Bitcoin

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യും കേന്ദ്രസർക്കാരും ഒരേ സ്വരത്തിൽ സൂചന നൽകിയതോടെ ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കം ക്രിപ്‌റ്റോകറൻസി നിരോധനം ഉടൻ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് ക്രിപ്റ്റോ‌കറൻസി നിക്ഷേപകരിൽ ആശങ്ക ഉണർത്തുന്നു. എന്നാൽ നിരോധനം ഫലപ്രദമാകില്ലെന്നും മുമ്പ് വിലക്ക് നിലനിന്നപ്പോഴും ബിറ്റ്‌കോയിൻ വ്യാപാരം ഇന്ത്യയിൽ സജീവമായി നടന്നിരുന്നതായും ദീർഘകാലമായി ഈ രംഗത്തുള്ള ഒരു വിഭാഗം വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ലക്ഷക്കണക്കിനു നിക്ഷേപകരിൽ നിന്നായി 90,000 കോടിയോളം രൂപ ബിറ്റ്‌കോയിനിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത് രാജ്യന്തര ബിറ്റ്‌കോയിൻ വിപണി മൂല്യത്തിന്റെ ഏഴു ശതമാനത്തോളം വരും.

നിരോധനം പ്രാബല്യത്തിലായാൽ കൈമാറ്റവും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും നിയമ വിരുദ്ധമാകും. ശിക്ഷാ നടപടികളും അനന്തര ഫലങ്ങളും എന്താവുമെന്ന് വ്യക്തമായിട്ടില്ല. അനിശ്ചിതത്വം മുന്നിൽകണ്ട് ചെറുകിട നിക്ഷേപകർ ബിറ്റ്‌കോയിൻ വിറ്റൊഴിഞ്ഞ് മറ്റു മേഖലകൾ തേടിത്തുടങ്ങി.

Top