ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കായി എക്‌സ്‌ച്ചേഞ്ചുകളില്‍ ഡാറ്റാബേസ് നടപ്പിലാക്കാന്‍ പദ്ധതി

bitcoins.

ക്രിപ്‌റ്റോ കച്ചവടക്കാരുടെ ഒരു ഡാറ്റബേസ് ഉണ്ടാക്കാനും അവയുടെ ഇടപാടുകള്‍ നടത്താനും ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ച്ചേഞ്ചുകള്‍ പദ്ധതിയിടുന്നു. ഇടപാടുകള്‍ക്ക് ഒരു യഥാര്‍ത്ഥ സമയ റെക്കോര്‍ഡ് ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഒരു റിപ്പോസിറ്ററി ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

ക്രിപ്‌റ്റോകറന്‍സികളുടെ ആകെ എണ്ണം, വിശദാംശങ്ങള്‍ എന്നിവയും വ്യക്തിഗത ഉപയോക്താക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുളള മാതൃക കേന്ദ്ര റിപ്പോസിറ്ററിയിലൂടെ ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ക്രിപ്‌റ്റോകറന്‍സി വിഷയം പരിശോധിക്കുന്ന സര്‍ക്കാര്‍ സമിതിക്ക് സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതില്‍ ഒന്നാണ് റിപ്പോസിറ്ററി എന്ന്‌ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും ബ്ലോക്ക്‌ചെയിന്‍ ആന്റ് ക്രിപ്‌റ്റോകറന്‍സി കമ്മിറ്റി മേധാവി അജീസ് ഖുറാന പറഞ്ഞു.

എക്‌ണോമിക് അഫയേഴ്‌സ് സെക്രട്ടറി എസ്.സി ഗാര്‍ഗിന്റെ നേതൃനേതൃത്വത്തിലുളള സര്‍ക്കാര്‍ കമ്മിറ്റിക്ക് സമയപരിധി നിശ്ചയിക്കാനാണ് ബിഎസിസി ലക്ഷ്യമിടുന്നത്. മാര്‍ച്ചോടു കൂടി സര്‍ക്കാര്‍ പാനല്‍ ഇതിന്റെ ശുപാര്‍ശകള്‍ സമര്‍പ്പിക്കും.

ട്രേഡ് നിരീക്ഷണത്തിനായി റഗുലേറ്ററിനെ നിയമിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാര്‍ ക്രിപ്‌റ്റോ അസറ്റുകള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റും കേന്ദ്ര ബാങ്കും ക്രിപ്‌റ്റോ കറന്‍സിയില്‍ ട്രേഡ് ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top