കോള്‍ഡ് സ്‌റ്റോറേജില്‍ ബിറ്റ്‌കോയിന്‍ ഓഫ്‌ലൈനായി സൂക്ഷിക്കാം

Bitcoin

റെക്കോര്‍ഡ് വിലയാണ് അടുത്തിടെ ബിറ്റ്‌കോയിനില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. കറന്‍സിയിലെ സുരക്ഷയില്ലായ്മയേയും കച്ചവടത്തിലുണ്ടാകുന്ന ലാഭ നഷ്ടകണക്കുകളേയും അടിസ്ഥാനപ്പെടുത്തി റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇപ്പോഴും കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

അതേസമയം  വലിയ ഓഹരികള്‍ ഉള്ള ഉപഭോക്താക്കള്‍ അവരുടെ നിക്ഷേപത്തോടൊപ്പം ബിറ്റ്‌കോയിന്‍ ഇടപാടുകളും സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വാലറ്റുകളിലൂടെ ബിറ്റ് കോയിനുകള്‍ സുരക്ഷിതമാക്കാം.

ബിറ്റ്‌കോയില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ പേപ്പര്‍ വാലറ്റ് , ബിറ്റ്കീ, വണ്‍വാള്‍ട്ട് എന്നിങ്ങനെ മൂന്നു രീതിയില്‍ ഓഫ്‌ലൈനായി സ്റ്റോര്‍ ചെയ്യാം. ക്രിപ്‌റ്റോകറന്‍സികളായ ഇതേറിയം, മൊനേറോ, ലൈറ്റ്‌കോയിന്‍ എന്നിങ്ങനെ പല രീതിയില്‍ ബിറ്റ്‌കോയിനുകള്‍ക്ക് മാറ്റം വരുത്താവുന്നതാണ്‌.

Top