ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ പരസ്യങ്ങള്‍ നിരോധിച്ച് ട്വിറ്റര്‍

bitcoins.

സാന്‍ഫ്രാന്‍സിസ്‌കോ: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ ട്വിറ്റര്‍ നിരോധിച്ചു. ട്വിറ്ററിന്റെ ഈ നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ നിലവില്‍ വരും. ഗൂഗിളില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും ഒരു രാജ്യത്തിന്റെയും അംഗീകാരമില്ലാത്ത കറന്‍സിയായ ബിറ്റ്‌കോയിനെപ്പോലെയുളള ക്രിപ്‌റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിരീക്ഷിക്കുമെന്നും അതിനെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ആഗോളസമ്പത്ത് വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി വരുന്ന ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്, ക്രിപ്‌റ്റോ കറന്‍സിയുടെ ടോക്കണ്‍ വില്‍പ്പനകള്‍, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളും നിരോധിച്ചിരിക്കുകയാണ്.

Top