അവധി റദ്ദാക്കി ബിശ്വനാഥ് സിന്‍ഹ തിരികെ എത്തി, ഇനി സൈനിക ക്ഷേമ വകുപ്പില്‍

തിരുവനന്തപുരം:  മുന്‍ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിച്ചു. വനിത ഐ.എസ.എസ് ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റം എന്ന ആരോപണത്തെ തുടര്‍ന്ന് പൊതുഭരണ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചെന്നോണമാണ് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും കൈമാറിയത്. പിന്നീട് ഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് അദ്ദേഹം പുറത്തുപോയിരുന്നു.

എന്നാല്‍ അവധി നാല് ദിവസമാക്കി ചുരുക്കിയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. തിരികെ എത്തിയ അദ്ദേഹം സൈനിക ക്ഷേമ വകുപ്പിലാണ് ചുമതലയേറ്റത്.

സിന്‍ഹ എസ്.എം.എസും, വാട്‌സ് ആപ്പ് സന്ദേശങ്ങളും നിരന്തരം അയക്കുന്നതായി കാണിച്ച് രണ്ട് വനിത ഐ.എസ.എസ് ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്.

 

 

Top