ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു

ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഇഎസ്എല്‍ നരസിംഹനു പകരക്കാരനായാണ് ബിശ്വ ഭൂഷണെ ആന്ധ്രാ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.

മുന്‍ ഒഡീഷ മന്ത്രിയായ ബിശ്വ ഭൂഷണ്‍ ഒഡീഷ ബിജെപി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ബിശ്വ ഭൂഷണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ചു.

ഒഡീഷയും ആന്ധ്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്ക് ഇരുസംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാനും പ്രശ്‌നപരിഹാരത്തിന് ചില വഴികള്‍ കൊണ്ടുവരുവാനും തനിക്ക്‌
കഴിയുമെന്ന് അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം പറഞ്ഞു.

Top