രണ്ടര മില്യണ്‍ കാഴ്ചക്കാരുമായി ബിസ്‌കോത് ട്രെയിലര്‍ വൈറലാകുന്നു

ഹാസ്യ താരം സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയിലര്‍ വൈറലാകുന്നു. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ് ട്രെയിലര്‍. ചിത്രത്തില്‍ മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള രാജ സിംഹന്‍ എന്ന രാജാവിന്റെ വേഷമാണ് ഒന്ന്. ഇത് ബാഹുബലിയെ അനുകരിച്ചുകൊണ്ടുള്ളതാണ്. ബാഹുബലിയായി സന്താനവും കട്ടപ്പയായി മൊട്ട രാജേന്ദ്രനും ആടി തിമിര്‍ക്കുന്നു.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് . ‘ ജയം കൊണ്ടാന്‍ ‘ , ‘കണ്ടേന്‍ കാതലൈ ‘ , ‘ ഇവന്‍ തന്തിരന്‍ ‘ തുടങ്ങിയ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച ആര്‍ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും.

സന്താനത്തിന്റെ മുന്‍ ചിത്രമായ ‘എ 1 ‘ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച താരാ അലിഷാ പെരിയും, മിസ്സ് കര്‍ണാടക സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ സന്താനത്തിന്റെ നായികമാര്‍.

Top