ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കെ വാസുകി തിരിച്ചെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കും. തിരുവനന്തപുരം മുൻ കലക്ടർ കെ വാസുകി സർവീസിലേക്ക് തിരിച്ചെത്തി. ലാൻറ് റനവ്യൂ കമ്മീഷണർ, ദുരന്ത നിവാരണ കമ്മീഷണ‍ർ എന്നീ ചുമതലകളാണ് കെ വാസുകിക്ക് നൽകിയത്. ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി ചുമതലയേൽക്കും. കുടുംബശ്രീ എക്സി. ഡയറക്ടറായി ജാഫർ മാലിക്കും മിൽമ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും.

Top