ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ ബിഷപ് ഇനി കറുത്ത വര്‍ഗക്കാരി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രൈസ്തവ സഭ ബിഷപായി കറുത്ത വര്‍ഗക്കാരിയായ വനിതയെ നിയമിച്ചു.ജമൈക്ക സ്വദേശി റവ ഡോ റോസ് ഹഡ്സണ്‍ വില്‍കിനെയാണ് ബിഷപായി നിയമിച്ചത്.

ഡോവറിലെ പുതിയ ബിഷപായാണ് റോസ് ഹഡ്സനെ നിയമിച്ചത്. എല്ലാവരുടെയും മാറിയ ജീവിതത്തില്‍ പ്രതീക്ഷയും സ്‌നേഹവും നീതിബോധവും നിലനിര്‍ത്താന്‍ പരിശ്രമിക്കുമെന്ന് പുതിയ ചുമതല പ്രഖ്യാപിക്കപ്പെട്ട ശേഷം അവര്‍ പറഞ്ഞു.

ഈ പ്രഖ്യാപനം നടത്താന്‍ സാധിച്ചതില്‍ അങ്ങേയറ്റത്തെ ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ് പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ പുരോഹിത കൂടിയാണ് ഹഡ്‌സണ്‍ വില്‍കിന്‍.

2018 മെയ് മാസത്തില്‍ നടന്ന ഹാരി രാജകുമാരന്റെയും മേഘന്‍ മാര്‍കിലിന്റെയും വിവാഹ ചടങ്ങില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിത് ഹഡ്‌സണ്‍ ആയിരുന്നു.

ക്രൈസ്തവ പുരോഹിത ഗണത്തില്‍ ഏഷ്യക്കാരുടെയും കറുത്തവര്‍ഗ്ഗക്കാരുടെയുമെല്ലാം എണ്ണം വളരെ കുറവാണ്. ഏതായാലും ഹഡ്സണ്‍ വില്‍കിന്റെ ബിഷപ് നിയമനം കൊണ്ട് മാത്രമായില്ലെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നുമാണ് കാന്റര്‍ബറി ആര്‍ച്ബിഷപായ ജസ്റ്റിന്‍ വെല്‍ബി പറഞ്ഞത്.

Top