ഭൂമി ഇടപാടില്‍ വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മാനത്തോടത്

കൊച്ചി: അങ്കമാലി അതിരൂപതയില്‍ തര്‍ക്കം മുറുകുന്നു. സഭ ഭൂമി ഇടപാടില്‍ ആര്‍ക്കും വത്തിക്കാന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ് ജേക്കബ് മാനത്തോടത് പറഞ്ഞു. മാര്‍പാപ്പ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും വത്തിക്കാന്റെ തീരുമാനം വരാനിരിക്കുന്നതേയുള്ളുവെന്നും താന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മുന്‍ അപ്പോസ്തലിക് അഡ്മിനിട്രേറ്ററായിരുന്ന ജേക്കബ് മാനത്തോടത് വ്യക്തമാക്കി.

റോമില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ജേക്കബ് മാനത്തോടത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഭൂമി ഇടപാട് ആരോപണത്തെ തുടര്‍ന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ്ണ ഭരണ ചുമതലയില്‍ തിരിച്ചുകൊണ്ടുവന്നിരുന്നു.

Top