വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

Jalandhar Bishop Franco Mulakkal

കൊച്ചി: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ വിചാരണ നേരിടണമെന്നും, അതിന് വേണ്ട തെളിവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി വിടുതല്‍ ഹര്‍ജി തള്ളിയിത്.

കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കുറ്റപത്രത്തില്‍ പറഞ്ഞ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ തനിക്കെതിരെ വ്യക്തമായ ഒരു തെളിവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയത്. 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്.

Top