ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Nuns protest

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപുരയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മദര്‍ ജനറലാണ് നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍ പറഞ്ഞു.

വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ കൊച്ചിയില്‍ സിസ്റ്റര്‍ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം.

Top