ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തു നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ ഇനി ബിഷപ്പ് എമിരറ്റ്സ് എന്നറിയിപ്പെടും.
തന്റെ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാര്‍ഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.