ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതിക്കാരി പതിനാലാം സാക്ഷി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ബിഷപ്പ് പ്രതിയായ ലൈംഗിക പീഡനക്കേസിലെ സാക്ഷിയായ കന്യാസ്ത്രിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

മഠത്തില്‍ വച്ച് തന്നെ ബിഷപ്പ് കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനെതിരെ നേരത്തെ ഉയര്‍ന്ന ലൈംഗീകപീഡന കേസിലെ പതിനാലാം സാക്ഷിയാണ് നിലവിലെ പരാതിക്കാരി. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയായ ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ബിഷപ്പിന്റെ സ്വാധീനം അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നേരത്തെ പരാതി നല്‍കാഞ്ഞതെന്നാണ് പരാതിക്കാരിയുടെ മൊഴി. പക്ഷെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.

Top