ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിച്ച് സന്യാസിനി മഠം ; മദര്‍ ജനറലിന്റെ കത്ത് പുറത്ത്

ജലന്ദര്‍ : ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സംരക്ഷണവുമായി സന്യാസിനി മഠവും രംഗത്ത്. ഇത് വ്യക്തമാക്കി കന്യാസ്ത്രീയുടെ സഹോദരിയ്ക്ക് മദര്‍ ജനറല്‍ കത്തയച്ചു.

ബിഷപ്പിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ബിഷപ്പിന്റെ അധീനതയിലാണ് മഠം എന്നും കത്തില്‍ പറയുന്നു. കൂടാതെ സന്യാസിനി മഠത്തിന്റെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top