സമരം ചെയ്ത കന്യാസ്ത്രീകളെ തള്ളി പറഞ്ഞ് കത്തോലിക്കാസഭ

Nuns protest

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ തള്ളി പറഞ്ഞ് കത്തോലിക്കാസഭ. സന്യാസ വ്രതങ്ങളും സഭാ നിയമങ്ങളും അനുസരിക്കാന്‍ കഴിയാത്തവരാണ് സഭയെ അധിക്ഷേപിക്കുന്നതെന്ന് സഭാ നേതൃത്വം കുറ്റപ്പെടുത്തി.

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്റ്റേഴ്‌സ് സംഘടന കത്തോലിക്കാ സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ലെന്നും ഇത്തരം സംഘടനയുടെ സഹായവും സംരക്ഷണവും സഭയ്ക്ക് ആവശ്യമില്ലെന്നും സന്യാസിനികള്‍ നിസ്സഹായരാണെന്ന് വരുത്തി തീര്‍ത്ത് സഭയെ അവഹേളിക്കുകയാണ് സംഘടന ചെയ്തതെന്നും കത്തോലിക്ക സഭ തലവന്മാര്‍ കുറ്റപ്പെടുത്തി.

നിശബ്ദമായിരിക്കുന്നതിനെ ബലഹീനതയായി കാണരുത്. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പരസ്യമായി പ്രതികരിക്കും. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കും, കത്തോലിക്കാ സഭ വ്യക്തമാക്കി.

Top