സമരം ചെയ്യുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

Nuns protest

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ഇവര്‍ നിരാഹാരം നടത്തി വരികയായിരുന്നു. ഇവരുടെ ആരോഗ്യനില മോശമായതോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന ഹൈക്കോടതി ജംഗ്ഷനിലെ സമരം 12ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Top