സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചതിനെതിരെ ബിഷ്‌ണോയ് സമുദായം അപ്പീല്‍ നല്‍കി

salmankhan

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ച ജോധ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ബിഷ്‌ണോയ് സമുദായം അപ്പീല്‍ നല്‍കി. ഈ സാഹചര്യത്തില്‍ മെയ് ഏഴിന് കോടതിയില്‍ വീണ്ടും ഹാജരാവാന്‍ സല്‍മാന് നോട്ടീസ് അയച്ചിട്ടുണ്ട്.

സല്‍മാന്റെ അഭിഭാഷകന്‍ ജോധ്പൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ അന്ന് തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അടുത്ത ദിവസമാണ് പരിഗണിച്ചത്. ഇന്നലെ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ പതിനഞ്ചാമത്തെ കേസായാണ് സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷി അറിയിക്കുകയായിരുന്നു.

അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് സല്‍മാന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചത്.

Top